ന്യൂഡല്‍ഹി: രാജ്യത്തെ രാമക്ഷേത്ര നിര്‍മാണത്തിന്​ 5,00,100 രൂപ സംഭാവന നല്കി ഇന്ത്യന്‍ പ്രസിഡന്റ്​ രാംനാഥ്​ കോവിന്ദ്​. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന്​ ദേശീയ തലത്തില്‍ ഫണ്ട്​ ശേഖരണം ആരംഭിച്ചിരുന്നു.
/sathyam/media/post_attachments/GPkmLMydZSxm8AGUG9Uh.jpg)
മകര സംക്രാന്തി ദിനത്തില്‍ ആരംഭിച്ച ഫണ്ട്​ ശേഖരണം മാഗ്​ പൂര്‍ണിമ ദിനമായ ഫെബ്രുവരി 27ന്​ അവസാനിക്കും.രാമഭക്തന്മാരുടെ ​പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന്​ സമിതി വ്യക്തമാക്കിയിരുന്നു .
ക്ഷേത്ര നിര്‍മാണം തുടങ്ങുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്​ പിന്നാലെതന്നെ കോടിക്കണക്കിന്​ രൂപ ട്രസ്റ്റിലേക്ക്​ എത്തിയിരുന്നു.ഇത് കൂടാതെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്. വി എച്ച് പി ക്യാമ്പയിന് 44 ദിവസം കൂടി തുടരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us