ബു​ര്‍​ഹാ​ന്​പു​ര്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ നാ​ല്‍​പ്പ​തു​കാ​രി​യെ​യും പ്രായപൂര്‍ത്തിയാകാത്ത മ​ക​ളെ​യും ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​പ്പെടുത്തി. ബു​ര്‍​ഹാ​ന്​പു​ര്‍ ജി​ല്ല​യി​ലെ ബോ​ദാ​ര്‍​ലി ഗ്രാ​മ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.
/sathyam/media/post_attachments/YJiU2j4ltGEfwDvXrFmW.jpg)
മ​ഹാ​രാ​ഷ്​ട്ര അ​തി​ര്‍​ത്തി​യി​ലാ​ണു ബോ​ദാ​ര്‍​ലി ഗ്രാ​മം. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി തൊ​ട്ട​ടു​ത്ത കൃ​ഷി​യി​ട​ത്തി​ലെ​ത്തി​ച്ചു മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഖ​ര്‍​ഗോ​ണ് റേ​ഞ്ച് ഡി​ഐ​ജി തി​ല​ക് സിം​ഗ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു അ​ക്ര​മി​ക​ള്‍ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us