തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച ബെഡ്ഷീറ്റിന്റെ ഒരു വശം കമ്പികൊണ്ട് വരിഞ്ഞുമുറുക്കി; രണ്ട് കൈകളും ഇലക്ട്രിക് വയറുകള്‍ കൊണ്ട് കെട്ടി താഴുകൊണ്ട് ബന്ധിപ്പിച്ചു; കോന്നിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് വിചിത്രമായ രീതിയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Tuesday, January 2, 2018

പത്തനംതിട്ട: കോന്നിയില്‍ ദുരൂഹത തോന്നിക്കുന്ന രീതിയില്‍ യുവാവിന്റെ ആത്മഹത്യ. മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന്‍ പ്രിജിത്ത് (29) ആണ് വിചിത്രമായ രീതിയില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞാണ് പ്രജിത്തിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച ബെഡ്ഷീറ്റിന്റെ ഒരു വശം കമ്പികൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. രണ്ട് കൈകളും ഇലക്ട്രിക് വയറുകള്‍ കൊണ്ടും താഴുകൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു.

അതോടൊപ്പം തന്നെ തലയണ കവര്‍ കൊണ്ട് മുഖം മറച്ച് വായില്‍ തുണി തിരുകി നിലയിലായിരുന്നു.ആത്മഹത്യാശ്രമം പരാജയപ്പെടാതിരിക്കാനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ യുവാവ് തൂങ്ങിമരിക്കാന്‍ അവലംബിച്ച രീതിയില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവസമയം വീട്ടില്‍ ആരുമില്ലായിരുന്നു. വൈകീട്ടോടെ വീട്ടിലെത്തിയ മാതാപിതാക്കളാണ് പ്രജിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്.

×