New Update
കോഴിക്കോട്: റേഷനരിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കിട്ടിയതായി പരാതി. വടകര വള്ളിക്കാട് അയിവളപ്പ് കുനിയല്‍ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുഴുങ്ങല്‍ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയില്‍ നിന്നു പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം കണ്ടത്.
Advertisment
ഉടന്‍ തന്നെ റേഷന്‍കാര്‍ഡ് ഉടമ കടയില്‍ വിവരം അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി.സജീവന്‍ പറഞ്ഞു.