ദേശീയം

800 കിലോ ‘ചാണകം’ കാണാതായി; പൊലീസ് മോഷണക്കുറ്റത്തിന് കേസെടുത്തു

നാഷണല്‍ ഡസ്ക്
Monday, June 21, 2021

റായ്പുര്‍: റായ്പൂരിലെ കോബ്ര ജില്ലയില്‍ നിന്നും മോഷണം പോയ ‘അമൂല്യ വസ്തു’ ചാണകമാണ്. ഒന്നും രണ്ടുമല്ല എണ്ണൂറ് കിലോ ചാണകമാണ് കാണാതായിരിക്കുന്നത്.

ദിപ്ക പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ വരുന്ന ധുരേനയിലാണ് സംഭവം. ആയിരത്തി അറുന്നൂറോളം രൂപ വില വരുന്ന എണ്ണൂറ് കിലോ ചാണകം മോഷണം പോയെന്നാണ് ആരോപണം. ജൂണ്‍ എട്ടിനും ഒന്‍പതിനും ഇടയ്ക്കാണ് മോഷണം നടതെന്നാണ് സൂചന. സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഗോദാന്‍ സമിതിയുടെ തലവനായ കംഹാന്‍ സിംഗ് കവാര്‍ എന്നയാളാണ് ഇക്കഴിഞ്ഞ ജൂണ്‍ 15ന് പരാതി നല്‍കിയത്’ ദിപ്ക എസ്‌എച്ച്‌ഒ ഹരീഷ് ടണ്ടേക്കര്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

×