New Update
മുംബൈ: റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്.
Advertisment
സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.
ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തിലാണ് തീരുമാനം.