Advertisment

കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തു, ഫില്‍ട്ടറിട്ട് ഉണ്ണിമുകുന്ദന്‍ സ്റ്റൈലില്‍ വിലസിയ റീല്‍സ് താരം വിനീത് ജയിലില്‍ നിന്നും പുറത്തിറങ്ങി; ഭീഷണി സ്വരത്തില്‍ കം ബാക്ക് വീഡിയോ

author-image
Charlie
New Update

publive-image

Advertisment

കൊച്ചി; ലൈംഗികാരോപണ കേസിൽ റീൽസ് താരം വിനീത് പുറത്തിറങ്ങി. ‘കം ബാക്ക്’ വിഡിയോയുമായി ആണ് ഇയാൾ വീണ്ടും രംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെയ്ത വിഡിയോയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

‘ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പിനൊപ്പമുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാൾ കംബാക്ക് വിഡിയോ പങ്കുവെച്ചത്. ഒപ്പം ബെൻസ് കാറിൽ നിന്ന് ഇറങ്ങുന്ന തരത്തിൽ ചെയ്ത ഇൻസ്റ്റഗ്രാം റീലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ അറസ്റ്റ് ചെയ്യുന്നത്.

ഇതിനു പിന്നാലെ വിനീതിനെതിരെ വീണ്ടും പരാതികൾ ഉയർന്നിരുന്നു. വീട്ടമ്മയായ യുവതിയാണ് തമ്പാനൂർ പൊലീസിൽ നൽകിയത്. സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്‌വേർഡും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി.

Advertisment