സ്കൂൾ കെട്ടിടത്തിന്റെ വാടകയിനത്തിൽ രണ്ട് കോടി രൂപ കുടിശ്ശിക; രജനീകാന്തിന്റെ ഭാര്യ ലതയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

New Update

ഡല്‍ഹി: സ്കൂൾ കെട്ടിടത്തിന്റെ വാടകയിനത്തിൽ രണ്ട് കോടി രൂപ കുടിശ്ശിക വരുത്തിയ കേസിൽ രജനീകാന്തിന്റെ ഭാര്യ ലതയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സ്കൂൾ കെട്ടിടം ഏപ്രിൽ 31നകം ഒഴിഞ്ഞില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

Advertisment

publive-image

പുതിയ സ്കൂൾ വർഷത്തിൽ ഇവിടേക്ക് കുട്ടികൾക്ക് പ്രവേശനം നൽകുന്നതും കോടതി ഇടപെട്ട് തടഞ്ഞു. ലത നേതൃത്വം നൽകുന്ന ശ്രീ രാഘവേന്ദ്ര എജ്യൂക്കേഷൻ സൊസൈറ്റിയാണ് കേസിലെ പ്രതി.

വർഷങ്ങളായി സ്കൂൾ പ്രവർത്തിക്കുന്ന ഗിണ്ടിയിലെ കെട്ടിടത്തിന്റെ വാടകയിനത്തിൽ 2 കോടി കുടിശിക നൽകാനുണ്ടെന്നു കാണിച്ചു നേരത്തെ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കെട്ടിട ഉടമകളും സൊസൈറ്റിയും തമ്മിൽ കോടതിക്കു പുറത്തു ധാരണയായി.

കോവിഡ് കാരണം ഏപ്രിൽ 31 വരെ പണം നൽകാനുള്ള അവധി നീട്ടണമെന്ന സൊസൈറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി കടുത്ത നിലപാട് എടുത്തത്.

rejani kanth
Advertisment