New Update
ആലപ്പുഴ: സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല . സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Advertisment
/sathyam/media/post_attachments/zUVwSUK8qbyvNF3nppdq.jpg)
നിയമസഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം.
സിപിഐ മന്ത്രിമാരുടെ മൗനത്തെയും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങൾ നൽകിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങൾ ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us