സൈനിക ശക്തിയുടെ വിപുലമായ പ്രകടനം, ആകർഷകമായ സാംസ്കാരിക ഘോഷയാത്ര; 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിൽ രാജ്യം

New Update
G

ഡൽഹി: 1950 ജനുവരി 26-ന് ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുകയും രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആവുകയും ചെയ്തു. എല്ലാ വർഷവും  ഈ ദിനത്തെ അടയാളപ്പെടുത്തുന്ന ആഘോഷങ്ങളിൽ രാജ്യ തലസ്ഥാനത്തുൾപ്പടെ ആകർഷകമായ സൈനിക സാംസ്കാരിക ഘോഷയാത്ര അവതരിപ്പിക്കുന്നു.

Advertisment

ഡൽഹിയിൽ സൈനിക ശക്തിയുടെ വിപുലമായ പ്രകടനത്തിൽ സായുധ സേന ഉൾപ്പെടെ വിവിധ സേനകൾ നിശ്ചിത പാതയിലൂടെ മാർച്ച് ചെയ്യും.  രാജ്യത്തുടനീളം ഈ തരത്തിലുള്ള ആഘോഷമാണ് നടക്കുക.

മഹത്തായ പരേഡോടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആഘോഷങ്ങൾ തലസ്ഥാനത്ത് രാഷ്ട്രപതി ഭവന്  സമീപമുള്ള റെയ്‌സിന ഹിൽ മുതൽ കാർത്തവ്യ പാതയിലൂടെ  ഇന്ത്യാ ഗേറ്റ് കടന്ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിലേക്ക് എത്തും . രാജ്യത്തിന്റെ ആചാരപരമായ പരേഡുകളായാണ് ഇതിനെ കണക്കാക്കുന്നത്.

ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിനും  സംസ്ഥാനങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനുമുള്ള ഓർമ്മപ്പെടുത്തലാണ് പരേഡിനൊപ്പമുള്ള മനോഹരമായ ടാബ്ലോകൾ.
76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ് രാജ്യം.

Advertisment