ചലച്ചിത്രസംവിധാന രംഗത്തേക്ക് റസൂല്‍ പൂക്കുട്ടി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഓസ്‌കാര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി ചലച്ചിത്ര സംവിധാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ബോളിവുഡിലാണ് ആദ്യ ചിത്രമൊരുങ്ങുന്നത്. ‘സര്‍പകല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കമ്ലേഷ് പാണ്ഡെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഹോളിവുഡ്‌ സ്റ്റുഡിയോയുമായി സഹകരിച്ച് റസൂല്‍ പൂക്കുട്ടിതന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ചിത്രമാണ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും വിദേശത്തുവെച്ചായിരിക്കും ചിത്രീകരണം.

Advertisment