രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഉയർന്നു ;  മാംസം , മത്സ്യം, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില ഉയരുന്നു

ന്യൂസ് ബ്യൂറോ, മുംബൈ
Friday, September 13, 2019

മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഉയർന്നു. ഓഗസ്റ്റിൽ 3.21 ശതമാനമാണ് പണപ്പെരുപ്പം. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്.

മാംസം , മത്സ്യം, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.

പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി നിരക്ക് പിടിച്ചുനിർത്താൻ സാധിച്ചത് നേട്ടമാണ്.

×