പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴു; ഇന്ത്യയുടെ മാപ്പിന്റെ  രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോദിയുടെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്ത് രേവതി സമ്പത്ത്‌ !

ഫിലിം ഡസ്ക്
Monday, February 8, 2021

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന് നടി രേവതി സമ്പത്ത്. ഇന്ത്യയുടെ മാപ്പിന്റെ രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോദിയുടെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്താണ് നടി ഇക്കാര്യം കുറിച്ചത്.

പോസ്റ്റിന് നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രേവതി സമ്പത്ത് പിന്തുണ അറിയിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമയത്താണ് രേവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

×