Advertisment

'എല്ലാ ദിവസവും എനിക്ക് നിന്നെ മിസ് ചെയ്യുന്നു': സുശാന്തിന്റ ഓര്‍മ്മകളില്‍ റിയ ചക്രബര്‍ത്തി

author-image
Charlie
Updated On
New Update

publive-image

ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടു വര്‍ഷം മുന്‍പ് ജൂണ്‍ 14ന് പ്രിയനടന്‍ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവിവരം പുറത്ത് വന്നത്. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരിക്കുമ്ബോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. താരത്തിന്റെ മരണം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു.

ഇപ്പോളിതാ, താരത്തിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകുറിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. 'നിന്നെ എനിക്ക് എല്ലാ ദിവസം മിസ് ചെയ്യുന്നു', എന്നാണ് റിയ കുറിച്ചത്. സുശാന്തിനൊപ്പമുള്ള ചിത്രവും റിയ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ റിയയെ ആശ്വസിപ്പിക്കുമ്ബോള്‍ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.

സുശാന്തിന്റെ മരണം ബോളിവുഡിനെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. താരത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രം​ഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായിരുന്നു. മരിക്കുന്നതിന് മുന്‍പ് രാത്രി സുശാന്ത് റിയയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നെന്നും, പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, അവസാന നാളുകളില്‍ തങ്ങള്‍ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഇതിനിടിയില്‍ സുശാന്ത് സ്ഥിരമായി ലഹരി വസ്‍തുക്കള്‍ ഉപയോഗിച്ചിരുന്നതായി റിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. പിന്നീട്, റിയ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

Advertisment