നമീബിയയ്ക്കെതിരായ സൂപ്പർ 12 മത്സരത്തിനിടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കുളിർപ്പിച്ച് ഋഷഭ് പന്ത് . നമീബിയയുടെ നിക്കോൾ ലോഫ്റ്റി-ഈറ്റൺ റണ്‍സിനായി ഓടിയെത്തിയപ്പോഴാണ് ആരാധകരെ അദ്ഭുതപ്പെടുത്തിയ സംഭവം നടക്കുന്നത്.
നിക്കോളിന്റെ ബാറ്റ് സ്റ്റമ്പിൽ കാവൽ നിന്ന ഋഷഭ് പന്തിന്റെ കാലിൽ തട്ടി. പന്ത് അവസാന നിമിഷം പുറത്തേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഈറ്റന്റെ ബാറ്റിൽ അറിയാതെ ചവിട്ടി.
That's @RishabhPant17 for you. This is Indian cricket #respect#RishabhPant#Cricket#IndvsNam#India@BCCI@ICC@T20WorldCup#T20WorldCuppic.twitter.com/nd5xCTGKuK
— Rohan Anjaria (@RohanAnjaria) November 8, 2021
പന്ത് ഉടൻ തന്നെ ബാറ്റിൽ സ്പർശിക്കുകയും തുടർന്ന് തന്റെ ആദരവ് അടയാളപ്പെടുത്തുന്നതിനായി കൈ നെഞ്ചിലേക്ക് അടുപ്പിക്കുകയും ചെയ്തു. കളി കണ്ടുകൊണ്ടിരുന്ന ആരാധകർ ഉടൻ തന്നെ പന്തിന്റെ ഊഷ്മളമായ ആംഗ്യത്തെ പ്രശംസിക്കാൻ തുടങ്ങി. അറിയാതെ ചവിട്ടിപ്പോയതിന് ക്രിക്കറ്റ് ബാറ്റിനെ തൊട്ടി വന്ദിച്ച പന്തിന്റെ ആദരവും വിനയവുമാണ് ആരാധകരുടെ മനംകുളിര്പ്പിച്ചത്.