മുംബൈ: ബോളിവുഡ് താരം ഋഷി കപൂറിനെ ശ്വാസതടസത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഋഷി കപൂറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/post_attachments/JFuVZk4SGQlSY5T4zIW2.jpg)
ശ്വാസതടസത്തെത്തുടര്‍ന്നാണ് ഋഷി കപൂറിനെ ആശുപത്രിയിലാക്കിയതെന്ന് അദ്ദേഹത്തിന്റെ സഹോദരന് രണ്‍ധീര്‍ കപൂര്‍ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഋഷി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.