ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടി റിയ ചക്രവര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും.
/sathyam/media/post_attachments/pjZZ5ktnkEhmuVyEcZsT.jpg)
ഇന്നലെ രാത്രി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഈ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരം ലഭിച്ചു എന്നാണ് വിവരം. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും റിയ ചക്രവര്‍ത്തിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍
10 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ വസതിയിലേക്ക് ലഹരിവസ്തുക്കള്‍ കൊണ്ടുപോയിരുന്നതായി സാമുവല്‍ മിരാന്‍ഡ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോള്‍ ഷൊവിക്കിന്റെയും, സാമുവല്‍ മിരാന്‍ഡയുടെയും പേരുകള്‍ പറഞ്ഞിരുന്നു.
ഷൊവിക് ലഹരിവസ്തുക്കള്‍ വാങ്ങിയിരുന്നുവെന്ന് ഇടപാടുകാരനായ സായിദ് വിലാത്രയും മൊഴി നല്‍കിയെന്നാണ് സൂചന. ഇന്നലെ ഷൊവികിനെയും, സാമുവല്‍ മിരാന്‍ഡയെയും ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും റിയ ചക്രവര്‍ത്തിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍