Advertisment

വി കെ അബ്ദുൾ ഖാദർ മൗലവി അനുസ്മരണവും മെമ്പർഷിപ്പ് കാർഡ് വിതരണവും സംഘടിപ്പിച്ചു

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

റിയാദ് : റിയാദ് കണ്ണൂർ ജില്ല കെ എം സി സിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന വി കെ അബ്ദുൾ ഖാദർ മൗലവി അനുസ്മരണം സംഘടിപ്പിച്ചു . സൗദി കെ എം സി സി ഏകികൃത മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ നിന്നും ചേർത്ത മെമ്പർമാർക്കുള്ള കാർഡുകൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു .

ജില്ല പ്രസിഡന്റ് അബ്ദുൾ മജീദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ , സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു . യുപി മുസ്തഫ അബ്ദുൽ ഖാദർ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി .ബാവ താനൂർ , ഉസ്മാനലി പാലത്തിങ്ങൽ , അലി വയനാട് , ജലീൽ തിരൂർ ,നജീബ് നെല്ലാങ്കണ്ടി എന്നിവർ സംസാരിച്ചു . വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ചു മുസ്തഫ പാപ്പിനശ്ശേരി , ഷംഷീദ് നീർവേലി , ജാഫർ കണ്ടക്കൈ , ശരീഫ് തിലാന്നൂർ , മുത്തലിബ് ശ്രീകണ്ഠാപുരം , നജീബ് ഓടക്കാട് , ബഷീർ കല്യാശ്ശേരി , ബഷീർ കൂത്തുപറമ്പ് എന്നിവർ സംസാരിച്ചു . അൻവർ വാരം സ്വാഗതവും മുഖ്താർ പിടിപി നന്ദിയും പറഞ്ഞു .

Advertisment