ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ മലയുടെ ഭാഗം അടര്‍ന്നുവീണു; ഒലിച്ചുപോയി റോഡ്–വീഡിയോ

New Update

publive-image

ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് പൂർണമായി തകർന്നു. ഹിമാചലിലെ സിർമൗർ ജില്ലയിലാണ് സംഭവം. ദേശീയപാത 707ൽ പാവോന്ത സാഹിബും ഷില്ലായ് - ഹട്കോട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ 100 മീറ്ററാണ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്.

Advertisment

ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. മലയെ ചുറ്റി കടന്നുപോകുന്ന റോഡ് ഉള്‍പ്പെടുന്ന മലയുടെ ഭാഗം ഇടിഞ്ഞ് താഴുന്നതാണ് വീഡിയോയില്‍ ഉള്ളത്. കനത്ത മഴയും മേഘവിസ്‌ഫോടനവും മൂലം ഏതാനും ദിവസങ്ങളായി ഹിമാചല്‍ മേഖലയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും ഉണ്ടായിരുന്നു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് സിര്‍മൗര്‍ ജില്ലയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തു പരക്കെ കനത്ത മഴയാണ് പെയ്യുന്നത്.

Advertisment