ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗിനെ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഡയറക്ടറായി നിയമിച്ചു

സ്പോര്‍ട്സ് ഡസ്ക്
Wednesday, February 12, 2020

ദുബായ്: യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗിനെ ക്രിക്കറ്റ് ഡയറക്ടറായി നിയമിച്ചു.

മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ഡഗീ ബ്രൗണിനെ മാറ്റിയതിന് പിന്നാലെയാണ് റോബിന്‍ സിംഗിന്‍റെ നിയമനമെന്ന് ഇഎസ്പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലീഷ്-സ്‌കോട്‌ലന്‍ഡ് മുന്‍ ഓള്‍റൗണ്ടറായ ബ്രൗണ്‍ മൂന്ന് വര്‍ഷത്തോളം യുഎഇ ടീമിന്റെ പരിശീലകനായിരുന്നു. 2017 മെയ് മാസത്തിലായിരുന്നു സ്ഥാനമേറ്റത്.

×