7000 ടൺ ഭാരമുള്ള സ്‌കൂളിനെ നിരക്കി നീക്കി! കൈയിൽ ചുമന്ന് നടത്തിക്കൊണ്ടു പോയത് 200 റോബോട്ടുകൾ, വിഡിയോ വൈറൽ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ഷാങ്ഹായ്: 7000 ടൺ ഭാരമുള്ള സ്‌കൂളിനെ 200 റോബോട്ടിക് കൈകൾ ഉപയോഗിച്ച് നടത്തിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  18 ദിവസമെടുത്ത് സ്കൂൾ മാറ്റിവയ്ക്കുന്ന ജോലി ഈ മാസം 15നാണ് പൂർത്തിയാക്കിയത്. ചൈനയിലെ ഷാങ്ഹായിലാണ് വർഷങ്ങൾ പഴക്കമുള്ള കെട്ടിടം‌ നിരക്കി നീക്കിയത്.

സാധാരണ ഇത്രയും വലിയ കെട്ടിടങ്ങൾ  സ്ലൈഡിങ് റെയിൽ ഘടിപ്പിച്ചാണ് മാറ്റി സ്ഥാപിക്കാറുള്ളത്. എന്നാൽ ഈ സ്കൂളിന്റെ പഴക്കവും കൃത്യമല്ലാത്ത ആകൃതിയും വെല്ലുവിളിയായി.

ഇതോടെയാണ് സ്‌കൂളിനെ നടത്തിക്കൊണ്ടു പോകാം എന്ന ആശയത്തിലേക്കെത്തിയത്. ഇപ്പോൾ പുതിയ സ്ഥലത്ത് സ്കൂൾ പുതുക്കിപണിയുകയാണ്.

×