വ​ല​ത് കാ​ല്‍ മു​ട്ടി​നു ശ​സ്‌​ത്ര​ക്രി​യ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​ നി​ന്ന് റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പി​ന്‍​മാ​റി

സ്പോര്‍ട്സ് ഡസ്ക്
Friday, February 21, 2020

ബേ​ണ്‍: വ​ല​ത് കാ​ല്‍ മു​ട്ടി​നു ശ​സ്‌​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​തി​നെ തു​ട​ര്‍​ന്നു റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്ന് പി​ന്‍​മാ​റി. തന്‍റെ പിന്‍മാറ്റ വിവരം ട്വി​റ്റ​റി​ലൂ​ടെ ഫെ​ഡ​റ​ര്‍ ത​ന്നെ​യാ​ണ് പു​റ​ത്ത് വി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഫെ​ഡ​റ​ര്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. ഏ​താ​ണ്ട് നാ​ല് മാ​സം ഫെ​ഡ​റ​ര്‍​ക്ക് മൈ​താ​ന​ത്തു​നി​ന്ന് വി​ട്ടു​നി​ല്‍​ക്കേ​ണ്ടി വ​രും.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ അ​മേ​രി​ക്ക​ന്‍ താ​രം സാ​ന്ദ്ര​നു എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഫെ​ഡ​റ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഫെ​ഡ​റ​ര്‍​ക്ക് ആ​യി​രു​ന്നു.

×