റൗഡി ബേബിക്ക് ഒരു കിടിലൻ എം ജി ആർ വേർഷൻ

ഫിലിം ഡസ്ക്
Saturday, March 9, 2019

തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ‘മാരി 2’ വിലെ റൗഡി ബേബി. ഇപ്പോഴിതാ ഈ ഗാനത്തിന്റെ എം ജി ആർ വേർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സായ് പല്ലവിയും ധനുഷും ചേര്‍ന്ന് ചുവടുവെച്ച ഗാനം ഇരുപത്തിയാറ് കോടിയിലേറെ പേരാണ് യു ട്യൂബിലൂടെ മാത്രം കണ്ടത്.

പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ എം ജി ആർ വേർഷനാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്.

×