പനാജി: ഓടിത്തുടങ്ങിയ തീവണ്ടിയിലേക്ക് കയറുന്നതിനിടെ താഴേക്ക് വീണ യാത്രക്കാരനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അവസരോചിതമായി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗോവയിലെ വാസ്‌കോഡഗാമ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
Life saving act by RPF personnel at Vasco station in SWR!
— Ministry of Railways (@RailMinIndia) March 11, 2021
At Vasco station,a passenger tried to board the moving train 02741 Vasco-Patna express &slipped into the gap between Platform and train
Passengers are requested not to board/deboard a moving train. It may risk your life. pic.twitter.com/zkIva0rAkJ
സ്‌റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ വാസ്‌കോ-പട്‌ന എക്‌സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീണത്. ഇതു കണ്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ.എം. പാട്ടീല്‍ ഓടിയെത്തുകയും യാത്രക്കാരനെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. പാട്ടീല്‍ ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നു.