ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം, യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ടു

New Update

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതി വീഴുന്നത് കണ്ട് സമയോചിതമായി ഇടപെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവതിയെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Advertisment

publive-image

മുംബൈയിലെ ഘട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. മുന്നോട്ടുചലിച്ച് തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചതാണ് യുവതി.

ബോഗിയുടെ വാതിലില്‍ കാല്‍തെറ്റി നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമില്‍ വീണു. ഇത് കണ്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമയോചിതമായി ഇടപെടുകയായിരുന്നു.

പ്ലാറ്റ്‌ഫോമില്‍ ഒരു നിമിഷം വീണ് കിടന്ന യുവതിയുടെ കാലുകള്‍ ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയില്‍പ്പെടുന്നതിന് മുന്‍പ്, യുവതിയെ വലിച്ച് മാറ്റി രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

all video news viral video
Advertisment