സൗദിയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യ രൂപയുടെ മൂല്യത്തിലും ഇടിവ്

ന്യൂസ് ബ്യൂറോ, മുംബൈ
Monday, September 16, 2019

മുംബൈ: സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യ രൂപയുടെ മൂല്യത്തിലും ഇടിവ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കുകള്‍ ബാരലിന് 70 ഡോളറിന് മുകളിലേക്ക് പോയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും കാരണമായത്.

വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറില്‍ രൂപയുടെ മൂല്യത്തില്‍ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.92 എന്ന നിലയിലായിരുന്നു.

ആരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എണ്ണ ഉല്‍പ്പാദനത്തില്‍ ദിനംപ്രതി 5.7 മില്യണ്‍ ബാരലിന്‍റെ കുറവ് സൗദി വരുത്തി. സൗദിയുടെ ആകെ ഉല്‍പാദനത്തിന്‍റെ പകുതിയോളം വരുമിത്.

ലോകത്ത് ആകെ ഉല്‍പാദനത്തിന്‍റെ അഞ്ച് ശതമാനത്തിന് തുല്യമാണിത്. എന്നാല്‍, സൗദിയിലെ എണ്ണ ഉല്‍പാദന മേഖലയിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഏഷ്യന്‍ വിപണികളില്‍ വലിയ വില സമ്മര്‍ദ്ദത്തിന് കാരണമാകും.

×