എസ്. ജാനകിക്ക് സോഷ്യല്‍ മീഡിയയുടെ ‘ആദരാഞ്ജലികള്‍’; വ്യാജ പ്രചാരണം ഇത് ഒന്‍പതാം തവണ !

author-image
ഫിലിം ഡസ്ക്
New Update

ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് വ്യാജ പ്രചാരണങ്ങള്‍. ആദരാഞ്ജലികള്‍ എന്ന ക്യാപ്ഷനോടെയുള്ള ഗായികയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ഇത് ഒന്‍പതാം തവണയാണ് ഗായിക അന്തരിച്ചുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.

Advertisment

publive-image

ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാനകി ആരോഗ്യവതിയായിരിക്കുന്നു എന്നും ഗായികയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ ഗായിക അന്തരിച്ചുവെന്ന പ്രചാരണങ്ങള്‍ വന്നപ്പോള്‍ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു.

s janaki
Advertisment