New Update
പമ്പ: ശബരിമല നട തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക.
Advertisment
ഇനി ചിത്തിര ആട്ട തിരുനാളിന്‍റെ ഭാഗമായി നവംബര്‍ 12 നാണ് ക്ഷേത്ര നട തുറക്കുന്നത്. നവംബര്‍ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായും നട തുറക്കും.
പുതിയ ശബരിമല മാളികപ്പുറം മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണവും നവംബര്‍ 15ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്.