Advertisment

അയ്യപ്പന്മാർക്ക് സഹായമായി വനം വകുപ്പിന്റെ 'അയ്യൻ' ആപ്പ്

New Update
sabari

മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച 'അയ്യൻ'ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും. ഓഫ്‌ലൈൻ ആയും പ്രവർത്തിക്കുന്ന രീതിയിൽ ആണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

Advertisment

സന്നിധാനത്തേക്ക് ഉള്ള ദൂരം, മെഡിക്കൽ എമർജൻസി യൂണിറ്റ്,  സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, എലഫന്റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി അയ്യപ്പന്മാർക് യാത്ര മദ്ധ്യേ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി ഉള്ള അടിയന്തര സഹായ നമ്പറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. കാനനപാത കവാടങ്ങളിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തോ https://play.google.com/store/apps/details?id=com.sabarimala.sabariwalk എന്ന ലിങ്ക് വഴിയോ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Advertisment