ശബരിമല ദർശനത്തിനായി ചെങ്ങന്നൂരിലെത്തി യുവതി; ശബരിമലയ്ക്കു പോകണമെന്ന ആവശ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽ കയറി, തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിനൊടുവില്‍ തിരിച്ചിറങ്ങി; യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ്

New Update

ആലപ്പുഴ: ശബരിമല ദർശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതി തീർഥാടകരുടെ പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. ഇന്നലെ രാത്രി ഒൻപതുമണിയോടെ ശബരിമലയ്ക്കു പോകണമെന്ന ആവശ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽ ക്കയറുകയായിരുന്നു യുവതി.

Advertisment
publive-image

തീർഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങി. ചെങ്ങന്നൂർ പോലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കു മടങ്ങാമെന്നു യുവതി അറിയിച്ചു. കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിലെത്തിച്ച ഇവർ പിന്നീട് തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Advertisment