New Update
കൊച്ചി: കിറ്റക്സിനെതിരായ നീക്കങ്ങള്‍ക്കുപിന്നില്‍ എംഎൽഎ പി.വി.ശ്രീനിജനെന്ന് കിറ്റെക്സ് എം.ഡി. സാബു എം.ജേക്കബ്. ഉദ്യോഗസ്ഥരോട് കിറ്റക്സിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പി.വി.ശ്രീനിജന്‍ ആവശ്യപ്പെട്ടു.
Advertisment
സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കളും ശ്രീനിജനൊപ്പമെന്ന് കിറ്റക്സ് എം.ഡി. താന്‍ രാജ്യദ്രോഹം ചെയ്തതുപോലെയാണ് വ്യവസായമന്ത്രി പ്രതികരിച്ചതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
99 ശതമാനം വ്യവസായികളും ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനം നേരിടുന്നു. എതിര്‍ത്താല്‍ വളഞ്ഞിട്ടാക്രമിക്കുമെന്ന ഭയം കൊണ്ടാണ് ആരും പുറത്തു പറയാത്തത്. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ല. മാറ്റം വരുത്താനുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യം ഉദ്യോഗസ്ഥരിലും പ്രവര്‍ത്തകരിലുമെത്തുന്നില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.