ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡൽഹി: രാജസ്ഥാനിൽ വിമതർക്കെതിരെ വെള്ളിയാഴ്ച വരെ നടപടിയെടുക്കില്ല. ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്യണമെന്ന നിയമസഭാ സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിക്കു നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നും സുപ്രീം കോടതി വിധിച്ചു.
Advertisment
കൂറുമാറ്റ നിയമപ്രകാരം സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സച്ചിൻ പൈലറ്റും 18 വിമത എംഎൽഎമാരും നൽകിയ കേസിലാണ് രാജസ്ഥാൻ ഹൈക്കോടതി വിധി പറയാനിരിക്കുന്നത്.
അതുവരെ വിമതർക്കെതിരെ നടപടി എടുക്കരുതെന്നു കോടതി സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. ഇതിനെതിരെയാണ് സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചത്.