ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡൽഹി: ബിജെപിയിൽ ചേരാൻ സച്ചിൻ 35 കോടി വാഗ്‌ദാനം ചെയ്തുവെന്ന് ആരോപണം ഉന്നയിച്ച എംഎൽഎ ഗിരിരാജ് മലിംഗക്കെതിരെ സച്ചിൻ പൈലറ്റ് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു.
Advertisment
വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച വരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതി നിര്‍േദശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സ്പീക്കര്‍ സി.പി. ജോഷി വ്യക്തമാക്കി.
അയോഗ്യതാ നടപടികളിൽനിന്നു സച്ചിനും 18 വിമത എംഎൽഎമാർക്കും സംരക്ഷണം ലഭിച്ചെങ്കിലും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ 2 എംഎൽഎമാർക്കെതിരെയുള്ള നീക്കം അന്വേഷണ സംഘം ശക്തമാക്കിയേക്കും.