Advertisment

സഹലിന് യൂറോപ്യന്‍ ക്ലബിലേക്ക് ഓഫര്‍, അവസാന ഘട്ടത്തില്‍ തിരിച്ചടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്യന്‍ ക്ലബിലേക്ക് പോകാനുള്ള അവസരം നഷ്ടമായി. ഐസ്‌ലാന്റ് ക്ലബായ IBV Vestmannaeyjar ആയിരുന്നു സഹലിനെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ലോണില്‍ താരത്തെ അയക്കാനും തയ്യാറായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്കിങ്കിസ് പറഞ്ഞു. വിസ പ്രശ്നവും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തതും ആണ് സഹലിന് തിരിച്ചടിയായി മാറിയത്.

ചെറിയ സമയം കൊണ്ട് എല്ലാം ശരിയാക്കാന്‍ ആയില്ല എന്ന് സകിങ്കിസ് പറഞ്ഞു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്ന ഹെര്‍മാന്‍ ആണ് ഇപ്പോള്‍ Vestmannaeyjar ക്ലബിന്റെ പരിശീലകന്‍. ഈ ഓഫര്‍ അല്ലാതെ സ്ലൊവാക്യയില്‍ നിന്നും സഹലിന് ഓഫര്‍ വന്നിരുന്നു. അതും നടന്നില്ല.

കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും ഇന്ത്യന്‍ ജേഴ്സിയിലും വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന സഹല്‍ വിദേശ ക്ലബില്‍ പോയിരുന്നു എങ്കില്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് തന്നെ ഊര്‍ജ്ജമായേനെ.

Advertisment