Advertisment

ആക്ഷന്‍ രംഗങ്ങളുമായ് ‘സഹോ’യുടെ പുതിയ ടീസര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ‘ആകാംഷയോടെ കാത്തിരുന്ന നിമിഷം’ എന്ന അടിക്കുറുപ്പോടുകൂടിയാണ് ടീസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും.

‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Advertisment