സജി ചെറിയാന്റെ രാജി ഉടന്‍ ? സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തുനിന്നുള്ള രാജി ഇന്നു തന്നെ ! രാജി വച്ചില്ലെങ്കില്‍ ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. മുഖ്യമന്ത്രി എജിയെ വിളിച്ചു നിയമോപദേശം തേടി ! സിപിഎം കേന്ദ്ര നേതൃത്വത്തിലും സജി ചെറിയാന്റെ പ്രസ്താവനയില്‍ അതൃപ്തി

New Update

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്റെ രാജി ഉടനുണ്ടാകുമെന്ന് സൂചന. സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇപ്പോള്‍ തുടരുകയാണ്. സെക്രട്ടറിയേറ്റംഗമായ സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും പിന്നീട് വിളിച്ചു വരുത്തി.

Advertisment

publive-image

അഡ്വക്കേറ്റ് ജനറലുമായി പ്രസംഗത്തിന്റെ നിയമ വശങ്ങള്‍ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഈ വിഷയത്തില്‍ രാജി ഒഴിവാക്കാന്‍ കഴിയുമോ എന്നതും പരാമര്‍ശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാല്‍ അവിടെ നിന്ന് തിരിച്ചടിയോ പരാമര്‍ശമോ ഉണ്ടാകുമോ എന്നതുമാണ് മുഖ്യമന്ത്രി ആരാഞ്ഞത്.

കോടതിയിലെത്തിയാല്‍ കേസില്‍ തിരിച്ചടി ഉണ്ടായാല്‍ ഒരുപക്ഷേ എംഎല്‍എ സ്ഥാനം കൂടി രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ആ സാഹചര്യം ഒഴിവാക്കാന്‍ രാജി തന്നെയാണ് നല്ലതെന്നാണ് സെക്രട്ടറിയേറ്റും വിലയിരുത്തുന്നതെന്നാണ് സൂചന.

സിപിഎം കേന്ദ്ര നേതൃത്വത്തിനും സജി ചെറിയാന്റെ പരാമര്‍ശത്തില്‍ അതൃപ്തിയുണ്ട്. നിയമസഭയില്‍ സര്‍ക്കാര്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ രാജി തന്നെയാണ് പോംവഴിയെന്നാണ് പൊതുവിലയിരുത്തല്‍.

Advertisment