Advertisment

മാത്യു കുഴല്‍നാടനല്ല, കുഴല്‍മന്ദന്‍; വിവാദ പ്രസ്താവനയുമായി സജി ചെറിയാന്‍, സരിത പറഞ്ഞതു പോലൊരു കഥയാണ് സ്വപ്ന പറയുന്നതെന്നും മന്ത്രി

New Update

publive-image

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം എല്‍ എക്കെതിരെ പരിഹാസവുമായി മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം മര്യാദകേടാണെന്നും മാത്യു കുഴല്‍നാടനല്ല, കുഴല്‍മന്ദനാണെന്നും മന്ത്രി പരിഹസിച്ചു. ആലപ്പുഴയില്‍ എല്‍ ഡി എഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളെയും മന്ത്രി വിമര്‍ശിച്ചു. ഒരു സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ പിണറായി വിജയന്‍ എന്നും എവിടുന്ന് കിട്ടി ഈ സാധനത്തെയെന്നും മന്ത്രി ചോദിച്ചു. .യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് സ്വപ്ന ഇപ്പോള്‍ പറയുന്നതെന്നും സ്വപ്നയെ പ്രതിപക്ഷം വിലക്കെടുത്തതാണെന്നും സജി ചെറിയാന്‍ ആരോപിച്ചു. സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും അതുകൊണ്ടാണ് സരിതയും സ്വപ്നയും വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment