Advertisment

മരം നട്ടാൽ മാത്രം പോര നടുന്ന മരം സംരക്ഷിക്കണം എന്ന മാണി സാറിന്‍റെ നിർദ്ദേശം എല്ലാവരും നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ വച്ച് പിടിപ്പിക്കണമെന്നും , " മരംനടീൽ ഒരു പ്രഹസനം ആകാതെ നടുന്ന മരങ്ങൾ സംരക്ഷിക്കുവാൻ കൂടിയുള്ള ഉത്തരവാദിത്വം നടുന്നവർ ഏറ്റെടുക്കണമെന്ന് " 2017 ജൂൺ 5 ന് ഞാൻ കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ യൂത്ത് ഫ്രണ്ട് (എം) ന്റെ ആഭിമുഖ്യത്തിൽ പാലാ- പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മയിലിൽ തൈ നട്ടുകൊണ്ട് കെ.എം.മാണി സാർ നിർദ്ധേശിച്ചു.

publive-image

തുടർന്നുള്ളവർഷങ്ങളിൽ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് എന്ന നിലയിൽ നട്ട മരങ്ങൾ സംരക്ഷിക്കുകയും ചെയ്തു പോന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.കഴിഞ്ഞ ജൂൺ 5 ന് മാണി സറിന്റെ ഓർമ്മ നിലനിർത്താനായി കേരളാ കോൺഗ്രസ് പിറവി എടുത്ത തിരുനക്കര മൈതാനത്ത് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നട്ട മാണി സാറിന്റെ ഓർമ്മ മരത്തിന്റ ചുവട്ടിലെ കള പറിച്ചും, വളമിട്ടും ഈ പരിസ്ഥിതി ദിനത്തിൽ സംരക്ഷിച്ചു.തുടർന്നും സംരക്ഷിച്ചുകൊണ്ട് മാണി സാറിനോടുള്ള സ്നേഹവും , ഓർമ്മയും നിലനിർത്തും.

saji manjakkadabil statement
Advertisment