‘ധോണിയുടെ വിരമിക്കൽ ഹാഷ്ടാഗിനു സാക്ഷിയുടെ കിടിലന്‍ മറുപടി; അഭ്യൂഹങ്ങളെ അടിച്ചുപരത്തി ആരാധകരും!; ധോണി ഒരിക്കലും ക്ഷീണിക്കാറില്ല ഹാഷ്ടാഗ് തരംഗം!!

സ്പോര്‍ട്സ് ഡസ്ക്
Friday, May 29, 2020

ഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ‘ധോണിയുടെ വിരമിക്കൽ വിവരം തള്ളി ധോണിയുടെ ഭാര്യ സാക്ഷി തന്നെ രംഗത്തുവന്നതോടെ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് ധോണി ഒരിക്കലും ക്ഷീണിക്കാറില്ല (#DhoniNeverTires) ഹാഷ്ടാഗ് തരംഗം.

‘‘എല്ലാം വെറും അഭ്യൂഹങ്ങൾ! ആൾക്കാരുടെ മാനസികനിലയെ ലോക്‌ഡൗൺ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. ’’ – ‘ധോണിയുടെ വിരമിക്കൽ’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ബുധനാഴ്ച രാത്രി 11.57 ന് ധോണിയുടെ ഭാര്യ സാക്ഷി സിങ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാർത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമർഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി.

നിലപാടു വ്യക്തമാക്കിയ ശേഷം സാക്ഷി തന്നെ സ്വന്തം ട്വീറ്റ് ട്വിറ്ററിൽ നിന്ന് നീക്കിയെങ്കിലും ആ ട്വീറ്റിന്റെ കൂടി ചിത്രവുമായാണ് പലരും സമൂഹമാധ്യമങ്ങളിൽ ധോണിക്കെതിരായ അഭ്യൂഹങ്ങൾ അടിച്ചുപരത്താനെത്തിയത്.

×