എല്ലാ അച്ഛന്‍മാര്‍ക്കും അവരുടെ പെണ്‍മക്കള്‍ രാജകുമാരിമാരാണ്! പലരും കുറവുകള്‍ കണ്ട് സഹതപിച്ചപ്പോള്‍ ഞാനവളുടെ മികവുകള്‍ നോക്കി സന്തോഷിച്ചു; പ്രിയമകള്‍ക്ക് പിറന്നാള്‍ ആശംസയുമായി സലിം കോടത്തൂര്‍

ഫിലിം ഡസ്ക്
Wednesday, October 21, 2020

എല്ലാ അച്ഛന്‍മാര്‍ക്കും അവരുടെ പെണ്‍മക്കള്‍ രാജകുമാരിമാരാണ്. മക്കള്‍ക്ക് എന്ത് കുറവുണ്ടെങ്കിലും അവരെ അച്ഛന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി സ്‌നേഹിക്കും. സലിം കുടത്തൂരും അങ്ങനെ ഒരു പിതാവാണ്‌.

മോളുടെ ഒമ്പതാം പിറന്നാളിന് സലിം കോടത്തൂര്‍ പങ്കുവച്ച കുറിപ്പും ഹൃദ്യമായ ചിത്രവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.

സലിം പങ്കുവച്ച കുറിപ്പിലെ വരികള്‍ 

HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..

അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..

അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ

×