കുഞ്ചാക്കോ ബോബനെ ചാക്കോച്ചിയായും നിവിൻ പോളിയെ ഇനി നിമ്മി പോളിയായും ജയസൂര്യയെ ജയശ്രീയായും വിളിക്കാം!; മലയാളനടൻമാരെയെല്ലാം ഒറ്റയടിക്ക് ‘നടി’മാരാക്കി ഫേസ് ബുക്കിലിട്ട് സലിം കുമാറിന്റെ കിടിലൻ ട്വിസ്റ്റ്

ഫിലിം ഡസ്ക്
Tuesday, June 2, 2020

ഫേസ് ആപ്പ് വഴി മലയാളത്തിലെ നടൻമാരുടെ രൂപം മാറിയാൽ എങ്ങനെയിരിക്കും? നടൻ സലീം കുമാറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത്. മലയാളത്തിലെ സിനിമാ നടന്‍മാര്‍, സ്ത്രീകളായാല്‍.. ഒരു ഫേസ്ആപ്പ് ഭാവന എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ സലീംകുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, സലീംകുമാര്‍, അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി ലിയോണ്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ്, ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ജയസൂര്യ, സായികുമാര്‍ തുടങ്ങിയവരാണ് സലീംകുമാറിന്റെ പരീക്ഷണത്തിന് ഇരകളായി സ്ത്രീകളുടെ രൂപം സ്വീകരിച്ചത്.

സലീംകുമാറിന്റെ പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. സലീം കുമാറിന്റെ പോസ്റ്റിൽ സണ്ണി വെയ്ന്‍ സണ്ണി ലിയോണായും ദുല്‍ഖര്‍ വാണി വിശ്വനാഥായും മാറിയിരിക്കുന്നതും കാണാം. ഷെയ്ന്‍ നിഗവും നല്ല സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. കുഞ്ചാക്കോ ബോബനെ ചാക്കോച്ചിയായും നിവിൻ പോളിയെ ഇനി നിമ്മി പോളിയായും ജയസൂര്യയെ ജയശ്രീയായും വിളിക്കാമെന്ന് ഫോട്ടോ കണ്ട ആരാധകർ പറയുന്നുണ്ട്.

ഈ വര്‍ഷം ധമാക്ക എന്ന ചിത്രമാണ് സലീംകുമാറിന്റെതായി പുറത്തിറങ്ങിയത്. ഏതായാലും സലീം കുമാറിന്റെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്ത മട്ടാണ്.

×