New Update
മുംബൈ: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബോളിവുഡ് താരം സല്മാന് ഖാന് നിരീക്ഷണത്തില്‍. രണ്ട് ഓഫീസ് ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Advertisment
സല്മാന് ഖാന്റെ കുടുബാംഗങ്ങളും നിരീക്ഷണത്തില്‍ പോകും. 14 ദിവസം നിരീക്ഷണത്തിലിരിക്കാനാണ് തീരുമാനം. രോഗം ബാധിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സല്‍മാന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഇതോടെ പരിപാടികള്‍ റദ്ദാക്കി.