Advertisment

കൊറോണ കാലത്തെ പ്രതിസന്ധിയിൽ കുവൈറ്റിൽ പ്രവാസികൾക്കുവേണ്ടി ലോക കേരള സഭാംഗങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നു. എത്ര അഭിനവ കോൺഗ്രസുകാർ ഇതില്‍ പങ്കാളികളാകുന്നു എന്ന് അന്വേഷിക്കുന്നത് സ്വാഗതാർഹമായിരിക്കും - കുവൈറ്റിലെ പൊതുപ്രവര്‍ത്തകന്‍ സാം പൈനുംമൂട് എഴുതുന്നു

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റിലെ പ്രവാസികൾക്കിടയിൽ കൊറോണ വൈറസിൻ്റെ വ്യാപനം ദിനംപ്രതി കൂടി വരുന്ന സമകാലിക സാഹചര്യത്തിൽ ഈ മഹാമാരിയെ പ്രതിരോധിക്കാൻ നാം എന്തു ചെയ്യണം എന്നതിനെപ്പറ്റി കൃത്യവും വ്യക്തവുമായ മാർഗനിർദ്ദേശങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും നൽകി കഴിഞ്ഞിട്ടുണ്ട്.

അതിൻ്റെ ഭാഗമായിട്ടാണ് വൈകിട്ട് 5 മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയതും 3.5 ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജലീബ് ഏരിയായും 1.5 ലക്ഷത്തിലധികം ജനങ്ങൾ ജീവിക്കുന്ന മെഹ്ബൂള പ്രദേശവും ലോക്ക് ഡൗൺ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്.

രാജ്യത്ത് ഫെബ്രുവരി 23 ന് ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങൾ 6 ആഴ്ച പിന്നിടുമ്പോഴും സമൂഹ വ്യാപനം എന്ന നിലയിലേക്ക് ആശങ്കാ ജനകമായിട്ടില്ല. എങ്കിലും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നിർബ്ബന്ധമായും നാം അനുസരിച്ചേ മതിയാകൂ. 14 ലക്ഷം വരുന്ന സ്വദേശികൾ കഴിഞ്ഞാൽ 10 ലക്ഷത്തോളം വരുന്ന ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാരുടെ സാമൂഹിക ഉ ത്തരവാദിത്വം വളരെ വലുതാണ്.

"Cut the contacts or Keep the distance" എന്ന ആശയം പ്രായോഗികമാക്കുക മാത്രമാണ് ഏക പ്രതിവിധി. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള യാത്രകൾ നിയന്ത്രിക്കാനാണ് പഴുതടച്ചുള്ള പ്രവർത്തനങ്ങൾക്ക് കുവൈറ്റ് ഗവൺമെൻ്റ് നേതൃത്വം നൽകുന്നത്.

publive-image

ഈ സന്നിഗ്ധഘട്ടത്തിൽ സ്ഥലകാല നിയമങ്ങളെ മാനിച്ചുകൊണ്ട് പ്രവാസി വിഷയങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുകയാണ് LKS അംഗങ്ങൾ.

ഒരു Help Desk എന്ന നിലയിൽ പ്രവർത്തനം തുടരുന്നു. LKS അംഗങ്ങൾ, വിവിധ സംഘടനാ സാരഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് Help Desk പ്രവർത്തനം സജീവമാക്കിയിരിക്കുന്നത്.

ഇന്ത്യൻ എംബസ്സിയുമായി സഹകരിച്ച് പ്രവാസികളുടെ നിയമ പ്രശ്നങ്ങളിൽ ഇടപെടുന്നു.

നോർക്കയുമായി ബന്ധപ്പെട്ട് പ്രവാസി വിഷയങ്ങൾ മുൻഗണനാ ക്രമത്തിൽ കേരള - കേന്ദ്ര ഗവൺമെൻ്റ്'കളെ അറിയിക്കുന്നു.

പ്രവാസികളുടെ മരണം, രോഗം, ഭക്ഷ്യ സുരക്ഷ ... തുടങ്ങിയ പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.

പൊതുമാപ്പുമായി ബന്ധപ്പെട്ട പട്ടിക തയ്യാറാക്കുന്നതിൽ ഇന്ത്യൻ എംബസിയെ സഹായിക്കുന്നു.

publive-image

മുൻഗണനാക്രമത്തിൽ രോഗികൾ, പ്രായമായവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഏപ്രിൽ 5 ന് കേരള മുഖ്യമന്ത്രിയുമായി Video Conference. കോവിഡ് -19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ദൗത്യം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22 രാജ്യങ്ങളിൽ നിന്ന് 30 പ്രതിനിധികൾ സംസാരിച്ചു.

പ്രവാസി സമൂഹത്തിന് തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് മുഖ്യമന്തിയുടെ ഉറപ്പും ലഭിച്ചിട്ടുണ്ട്.

പ്രവാസികളുടെ യാത്രാവിലക്കുനിയന്ത്രണങ്ങൾ പ്രവാസി ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നത് കേന്ദ്ര ഗവൺമെൻ്റിനെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കൊറോണ ബാധിതരായ ഇന്ത്യക്കാർക്ക് സുരക്ഷിതമായ ക്വാറൻ്റിൻ സംവിധാനം ഉണ്ടാക്കുന്നതിൽ ഇന്ത്യൻ എംബസികളുടെ ശ്രദ്ധയിൽ എത്തിച്ചിട്ടുണ്ട്.

സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണം എന്ന മുഖ്യ മന്ത്രിയുടെ അഭ്യർത്ഥന

പ്രവാസി സമൂഹത്തിൽ ഏറെ ശ്രദ്ധേയമായ പരാമർശമായിരുന്നു.

പൊതുമാപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാർ എമർജൻസി സർട്ടിഫിക്കേറ്റിന് KD 5 Fees നൽകണമെന്ന എംബസിയുടെ നിബന്ധന ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് കേന്ദ്ര മന്ത്രി ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.ഏപ്രിൽ 1 മുതൽ 30 വരെയാണ് പൊതുമാപ്പ് കാലാവധി.

ഈ കൊറോണ കാലത്ത് പ്രവാസ ജീവിതം നയിക്കുന്ന ലക്ഷകണക്കിന് മലയാളികൾക്ക് സൗജന്യമായി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി തുടങ്ങി ഏപ്രിൽ 8 മുതൽ !

ഗൾഫിലെ സ്കൂൾ ഫീസ് ഇളവ് അനുവദിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് 6 ഗൾഫ് രാജ്യങ്ങളിലെ സ്ഥാനപതിമാർക്ക് കത്തയച്ചിട്ടുണ്ട്. വിസ, പാസ്സ്പോർട്ട് കാലാവധി സംബന്ധിച്ച വിഷയങ്ങളും സ്ഥാനപതിമാരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്.

പ്രവാസികൾ കേരളത്തിൽ മടങ്ങിചെല്ലുമ്പോൾ കിട്ടുന്ന കരുതൽ അഭിനന്ദനാർഹമാണ്. ആരോഗ്യ പ്രവർത്തകർ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത്/ കോർപ്പറേഷൻ പ്രവർത്തർ കാണിക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ലോക രാജ്യങ്ങൾക്കു മാതൃകയാകുകയാണ് കേരളം ! കുടുംബാംഗങ്ങളെ പോലെയുള്ള ഗവൺമെൻ്റ് കരുതൽ ആഗോള മാധ്യമ ലോകം സജീവ ചർച്ചയാക്കിയിരിക്കുന്നത് ഏതൊരു മലയാളിക്കും അഭിമാനത്തിന് ഇട നൽകുന്നു.

publive-image

ഒരു ഗൃഹനാഥൻ്റെ വാൽസല്ല്യത്തോടെ കേരളത്തിനകത്തും പുറത്തും കഴിയുന്ന മലയാളികളെ നെഞ്ചോടു ചേർത്തു പിടിച്ച് നിർത്തുന്ന കേരളത്തിൻ്റെ പ്രീയങ്കരനായ മുഖ്യമന്ത്രി ദിവസം പ്രതി നടത്തികൊണ്ടിരിക്കുന്ന വാർത്താ സമ്മേളനം പ്രഹസനമാണെന്ന് പരിഹസിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ കഥ അറിയാതെ ആട്ടം കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ മറുപടി അവസരോചിതമായി.

കോടീശ്വരന്മാരുമായിട്ടാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതെന്ന പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ല.

കോടീശ്വരന്മാർ, പ്രൊഫഷണലുകൾ, സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ, സംഘടനാ സാരഥികൾ, പത്രപ്രവർത്തകർ, സാധാരണക്കാർ എന്നിങ്ങനെ സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്ത സമ്മേളനത്തിനെയാണ് വികലമായി ചിത്രീകരിച്ചത്.

കുവൈറ്റിൽ നിന്നും മുഖ്യ മന്ത്രിയുമായി സംസാരിച്ച ഒരു വ്യക്തി എന്ന നിലയിൽ അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ നാലു പതിറ്റാണ്ടിൻ്റെ അനുഭവ സമ്പത്തുമായിട്ടാണ് പ്രവാസി വിഷയങ്ങളിൽ ഞാൻ ഇടപെട്ടത്.

മുല്ലപ്പള്ളി രാമചന്ദ്രൻ, അങ്ങ് ഇരിക്കുന്ന കസേരയെ മാനിക്കുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ വെറും മുല്ലപ്പള്ളിയല്ല. പിന്നെയോ, മുൻ കേന്ദ്ര മന്ത്രി, കോൺഗ്രസ് പ്രസിഡൻ്റ്‌,. സ്വാതന്ത്ര്യ സമരത്തിൻ്റെ അഗ്നിശുദ്ധി ഏറ്റുവാങ്ങിയ കോൺഗ്രസ് എന്നേ മരിച്ചു എങ്കിലും കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി ദൗത്യം നിറവേറ്റാൻ നിങ്ങൾക്ക് കഴിയണം.

പ്രവാസികളായ ഞങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ശിക്ഷിക്കാൻ ഇറങ്ങി പുറപ്പെടരുത് ! മിച്ച ക്രയ ശക്തിയില്ലാത്തവരാണ് ബഹു ഭൂരിപക്ഷം മലയാളികളും. കൊറോണ എന്ന മഹാ വ്യാധിയെ പ്രതിരോധിക്കാൻ കുവൈറ്റിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ എത്ര അഭിനവ കോൺഗ്രസുകാർ പങ്കാളികളാകുന്നു എന്ന് അന്വേഷിക്കുന്നത് സ്വാഗതാർഹമായിരിക്കും!!!

- സാം പൈനുംമൂട്‌, കുവൈറ്റ്

 

kuwait kala kuwait
Advertisment