Advertisment

ഗബ്രിയേൽ കോര്‍ എപ്പിസ്കോപ്പക്ക് ഡൽഹിയിൽ യാത്രയപ്പും കേരളത്തിലേക്കു സ്വീകരണവും

New Update

publive-image

Advertisment

ഡല്‍ഹി: 47 വർഷത്തെ പ്രവാസ വൈദിക സേവനത്തിന് ശേഷം മലങ്കര ഓർത്തോഡോസ് സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനായ സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പക്ക് ഡൽഹിയിൽ നിന്ന് യാത്രയപ്പ് നൽകി.

സ്കൂൾ ഓഫ് ഓർത്തോഡോസ് സേക്രഡ് മ്യൂസിക് പ്രവത്തകർ സൂം വഴി ഒരുക്കിയ സമ്മേളനത്തിൽ സഭ മുൻ മാനേജിങ്‌ കമ്മിറ്റി അംഗം ഫാ ഷാജി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി.

നിലപാടുകൾ കൊണ്ടും പ്രവത്തന മികവുകൊണ്ടും കാരുണ്യഭാവങ്ങൾ കൊണ്ടും പുതുതലമുറക്ക് വിത്യസ്തനായ സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പക്ക് സമ്മേളനം ഒരു സ്വരത്തിൽ ആശംസകൾ നേർന്നു.

ഡൽഹി ഭദ്രസന സെക്രട്ടറി ഫാ സജി യോഹന്നാൻ അട്ടപ്പാടി ആദിവാസികേന്ദ്രങ്ങളിൽ പ്രവൃത്തിക്കുന്ന സഭയുടെ മിഷൻ സെന്ററിന്റെ മാനേജർ വന്ദ്യ എം.ഡി. യൂഹാനോൻ റമ്പാച്ചൻ, നൈനാൻ എബ്രഹാം(ടെക്സാസ്), പി എം ജോൺ, ജോർജ് വര്ഗീസ്‌, സജിമോൻ ജോർജ്, തോമസ് കെ.എ, റോബിൻസൺ പണിക്കർ (ദുബായ് ), ഐപ്പ് സി ഐ, ജിജി കെ നൈനാൻ, എലിസബത്ത്, സിൻസി തോമസ് (അറിസോണ), ബിന്ദു അജിത് (ന്യൂയോർക് ), ലീന ബിജു (സൗദി അറേബ്യ), ആശ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവത്തകർ മീറ്റിംഗിൽ സംബന്ധിച്ചു. കേരളത്തിൽ നിന്ന് റമ്പാച്ചന്റെ നേതൃത്യത്തിൽ കേരളത്തിലേക്കു സ്വാഗതം ചെയ്തു. മാമ്മൻ മാത്യു സ്വാഗതവും ജോജി നൈനാൻ നന്ദിയും അർപ്പിച്ചു.

delhi news
Advertisment