ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

publive-image

മുംബൈ: പ്രശസ്ത ബോളീവുഡ് നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisment

അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment