ബിഹാറിൽ ആവശ്യത്തിന് പ്രശ്നങ്ങളില്ലെങ്കിൽ മുംബൈയിൽനിന്ന് പാർസലായി അയയ്ക്കാമെന്ന് സഞ്ജയ് റാവുത്ത്

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, September 26, 2020

പട്ന : ബിഹാറിൽ ആവശ്യത്തിന് പ്രശ്നങ്ങളില്ലെങ്കിൽ മുംബൈയിൽനിന്ന് പാർസലായി അയയ്ക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. വികസനം, ക്രമസമാധാനം, നല്ല ഭരണം എന്നിവയ്ക്കെതിരെയുള്ള യുദ്ധമാണു ബിഹാർ തിരഞ്ഞെടുപ്പ്. ഈ പ്രശ്നങ്ങൾ അവസാനിച്ചെങ്കിൽ മുംബൈയിൽനിന്ന് പ്രശ്നങ്ങൾ പാർസലായി അയ്ക്കാം – റാവുത്ത് പറഞ്ഞു.

ബിഹാർ സ്വദേശിയായ നടൻ സുശാന്ത് സിങ്ങിന്റെ മരണം തിരഞ്ഞെടുപ്പിൽ വിഷയമാകുന്നതിനിടെയാണ് റാവുത്തിന്റെ പ്രതികരണം.

വരുന്ന രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ശിവസേന ബിഹാറിൽ മൽസരിക്കുന്നതു സംബന്ധിച്ച് മഹാരാഷ്ട്ര മു​ഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കും. ജാതി വിഷയമാക്കുന്നതാണ് ബിഹാറിലെ തിരഞ്ഞെടുപ്പ്. തൊഴിൽ നിയമമോ കർഷക ബില്ലോ ബിഹാറില്‍ പ്രശ്നമാകില്ലെന്നും റാവുത്ത് പറഞ്ഞു.

×