പറഞ്ഞതെല്ലാം പച്ചയായ സത്യങ്ങളായിരുന്നു, ഞാൻ കള്ളം പറയില്ല; സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാൽ 8:10 ന് തോൽക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിർത്തിയാൽ; കവഡിയാർ വാർഡിൽ നിന്നും മത്സരിച്ചാൽ മേയർ ആകുമോ എന്ന് ഇവർ തന്നെ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്; ഭാഗ്യലക്ഷ്മിക്കെതിരെ ശാന്തിവിള ദിനേശ്

ഫിലിം ഡസ്ക്
Sunday, September 27, 2020

സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്ന നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിശദീകരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്.ഭാഗ്യലക്ഷ്മിയുടെ പാതിയില്‍ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

“എന്റെ യുട്യൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കുറിച്ചായിരുന്നു. ചാനലുകളിൽ ചെന്നിരുന്ന് ആദ്യ ഭർത്താവിനെയും കാമുകനെയും പേഴ്സണൽ ഹരാസ്മെന്റ് നടത്തുന്നത് നിർത്തണം, അത് മോശമാണ് എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങൾ മലയാളത്തിലെ ഒരു താരദമ്പതികളെ കണ്ട് പഠിക്കണം, ബന്ധം പിരിഞ്ഞതിന് ശേഷം അവർ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല.

അത് പോലെ ചെയ്യണം. ഞാൻ പേഴ്സണൽ ഹരാസ്മെന്റ് നടത്തിയിട്ടില്ല. ഈ പറയുന്ന ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഞാൻ ഈ വിഡിയോ ഇപ്പോൾ ചെയ്യുന്നത്. അവരെ ഹരാസ് ചെയ്തു, അവരെ വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തു എന്നിങ്ങനെ യൂട്യൂബിന് പരാതി നൽകി. യുട്യൂബ് എനിക്ക് മെയിൽ നൽകി. 48 മണിക്കൂറിനുള്ളിൽ അത് പിൻവലിക്കണം എന്ന്.

ഞാൻ രണ്ട് മിനിറ്റ് കൊണ്ട് ആ സാധനം എന്റെ ലൈറ്റ് ക്യാമറ ആക്ഷനിൽ നിന്ന് മാറ്റി. വക്കീലിനെ കാണാനും അതിന് പിറകെ പോകാനും എനിക്ക് സമയം ഇല്ലായിരുന്നു. പക്ഷേ രണ്ട് ലക്ഷത്തിഎണ്ണപത്തിഅയ്യായിരം പേർ‌ കാണുകയും, ചുരുങ്ങിയത് രണ്ട് ലക്ഷം പേർ എങ്കിലും അത് റെക്കോർഡ് ചെയ്ത് വച്ചിട്ടും ഉണ്ടാകും .ഇവർ ഇങ്ങനെ കാണിക്കും എന്ന് ഇവരെ അറിയുന്നവർക്ക് അറിയാം. ഞാൻ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്.

അവർ സി പി ഐയുടെ സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിക്കാൻ സീറ്റിനായി നടക്കുന്നു എന്ന് കേട്ടു. സഖാവ് കാനം രാജേന്ദ്രൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ ദിവസും അയക്കുന്ന പാട്ടുകളിൽ ഏഴെണ്ണം ചെല്ലുന്ന ആളാണ് പന്ന്യൻ രവീന്ദ്രൻ സഖാവ്.‌‌‌‌ ഞാൻ ഇവരോട് താഴ്മയായി പറയുന്നു.

സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാൽ 8:10 ന് തോൽക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിർത്തിയാൽ. എന്ത് ധാർമ്മികതയുണ്ട് ഇവർക്ക്. കഴിഞ്ഞ യുഡിഎഫ് കാലത്ത് അവരുടെ പ്രതിനിധിയായി അക്കാഡമി മെംബർ ആയിരുന്നു. എൽഡിഫ് കാലത്ത് കെഎസ്എഫ്ഡി സിയുടെ ഡയറക്ടർ ബോർഡ് മെംബറാണ്. ബിജെപിയുടെ സെൻസർ ബോർഡ് മെംബറാണ്. ഇവർക്ക് എന്ത് രാഷ്ട്രീയം.

സിനിമയിൽ തലപ്പത്ത് ഇരിക്കുന്നവർക്ക് അല്ലെങ്കിലും വിവരം എന്ന് പറയുന്നത് ഇല്ല. ഞാൻ കള്ളം പറയില്ല. കവഡിയാർ വാർഡിൽ നിന്നും മത്സരിച്ചാൽ മേയർ ആകുമോ എന്ന് ഇവർ തന്നെ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ഈ വിഡിയോ ടെലികാസ്റ്റ് ചെയ്ത പിറ്റേദിവസം ഇവർ എനിക്കൊരു കത്ത് അയച്ചിരുന്നു. അവരുടെ ശരികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. തന്നെപ്പറ്റി ഇല്ലാക്കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നുണ്ടെങ്കിൽ തനിക്ക് പരാതി ഇല്ലെന്നും അതിൽ പറയുന്നു.

എല്ലാം ദൈവം കാണുന്നുണ്ടെന്നും പറയുന്നു. ഞാൻ അതിനു മറുപടിയും അയച്ചു. അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സിനിമാക്കാർക്ക് തന്നെ ഇവരോട് ശത്രുതയുണ്ട്. ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പറയുന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചം സഹിക്കേണ്ടിവന്നവരാണ് എന്നെ വിളിച്ചത്. ഇവരുടെ അഹങ്കാരത്തിനിതിരെ ഒരാളെങ്കിലും സംസാരിച്ചല്ലോ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്.

ഞാനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതുകൊണ്ടാണ് ആ വിഡിയോ നീക്കം ചെയ്തത്. ഇവരുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഫോൺ വന്നത്. പേര് കേട്ടതും ഞെട്ടിപ്പോയി. പെട്ടന്ന് സ്കൂട്ടർ നിർത്തി അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി. മകൻ സത്യത്തിൽ ഞാൻ പറയുന്നു.

ആ മനുഷ്യൻ ഫോണിൽ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ. ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തിൽ താലികെട്ടി, അല്ലെങ്കിൽ അവരുടെ ഉദരത്തിൽ രണ്ട് മക്കൾക്ക് ജന്മം കൊടുത്തു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോടും പരാതി പറഞ്ഞില്ലെന്നും തനിക്കു വേണ്ടിയും ആരും സംസാരിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞു”, ശാന്തിവിള ദിനേശ് പറഞ്ഞു.

×