ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ അന്ന ബെൻ ടൈറ്റിൽ റോളിലെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തത്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്.
പ്രസവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു പെണ്‍കുട്ടി. സിനിമ സംവിധായികയാകാന്‍ കൊതിക്കുന്ന പെണ്‍കുട്ടി. സാറാ എന്ന കേന്ദ്രകഥാപാത്രത്തിന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍ഗീസ് തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിലുണ്ട്. ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മിക്കുന്നത്. അന്ന ബെന്നിന്റെ അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലും ചിത്രത്തില്‍ അഭിനയിക്കുന്നു.