Advertisment

കാശ്മീർ പൂർണ്ണമായും പാക്കിസ്ഥാന് വിട്ടു നൽകാൻ സർദാർ പട്ടേൽ തയ്യാറായിരുന്നു ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചരിത്രത്താളുകളിലെ പല തൊട്ടെഴുത്തുകളും പലപ്പോഴും നമുക്കുമുന്നിൽ തെളിയാറില്ല. അവയുടെ അന്തർധാരകൾ അതുകൊണ്ടുതന്നെ നമുക്ക് ഗ്രഹിക്കാനുമാകാറില്ല. കാലം മറന്നുവെച്ച ചില അറിയാത്ത വസ്തുതകൾ അങ്ങനെതന്നെ നിഷ്‌പ്രഭമായിപ്പോകുകയാണ് പതിവ്.

Advertisment

publive-image

കാശ്മീരിന്റെ ഭാരതത്തിലെ വിലയവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലെ കോൺഗ്രസ് നേതാവും എഴുത്തുകാ രനുമായ സൈഫുദീൻ സോസ് (Saifuddin Soz ) 2018 ൽ രചിച്ച "Kashmir: Glimpses of History and the Story of Struggle" എന്ന പുസ്തകത്തിൽ " ഇന്ത്യ - പാക്ക് വിഭജനകാലത്ത് ഹൈദരാബാദും ,ജുനാഗഡും ഇന്ത്യക്കു നൽകാൻ പാക്കിസ്ഥാൻ തയ്യാറായാൽ കാശ്മീർ പാക്കിസ്ഥാന് നൽകാമെന്ന നിലപാടായിരുന്നു സർദാർ വല്ലഭ് ഭായ് പട്ടേൽ സ്വീകരിച്ചിരുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇതിനാധാരമായി Saifuddin Soz തുടർന്നെഴുതുന്നു. സർദാർ പട്ടേലിന്റെ ഈ നിർദ്ദേശം ലോർഡ് മൗണ്ട് ബാറ്റൺ, പാക്കിസ്ഥാനിലെ കാശ്മീർ ഓപ്പറേഷന്റെ തലവനായ സർദാർ ഹയാത്ത് ഖാന് കൈമാറുകയും ചെയ്തിരുന്നു.

Kashmir: Glimpses of History and the Story of Struggle പുസ്തകത്തിലെ പേജ് നമ്പർ 199 ൽ അതേപ്പറ്റി ഇങ്ങനെ വിവരിക്കുന്നു. " സർദാർ പട്ടേലിന്റെ നിബന്ധന പ്രകാരം ഹൈദരാബാദ്, ജുനാഗഡ് എന്നീ സ്ഥലങ്ങൾക്കുള്ള അവകാശവാദം പാക്കിസ്ഥാൻ ഉപേക്ഷിക്കുകയാണെങ്കിൽ കാശ്മീരിനുള്ള അവകാശവാദം ഇന്ത്യയും ഉപേക്ഷിക്കാൻ തായ്യാറാണെന്നാണ്.

ഹയാത്ത് ഖാൻ ഈ സന്ദേശം പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് കൈമാറി. സന്ദേശം വായിച്ച ലിയാഖത്ത് പൊട്ടിത്തെറിച്ചു. "ഞാനെന്താ ഭ്രാന്തനാണോ. കല്ലും മേടും മഞ്ഞുമലകളും നിറഞ്ഞ കാശ്മീരിനുപകരം പഞ്ചാബിനെക്കാൾ വിസ്തൃതമായ ഹൈദരാബാദുപോലുള്ള ഭൂപ്രദേശം ഇന്ത്യക്കു വിട്ടുകൊടുക്കാനെന്നായിരുന്നു" അദ്ദേഹത്തിൻറെ പ്രതികരണം.മാത്രവുമല്ല ജുനാഗഡ് കടൽമൂലം പാക്കിസ്ഥാനുമായി ബന്ധമുള്ള സ്ഥലവുമാണത്രേ.

publive-image

സോസ് തന്റെ പുസ്തകത്തിൽ കാശ്മീരിന്റെ ഇതിഹാസകാരൻ എ.ജി.നൂറാനിയുടെ 'A Tail of Two Stories " എന്ന ലേഖനവും ഇതോടൊപ്പം ഉദ്ധരിക്കുന്നുണ്ട്. അതായത് 1972 ൽ പാക്കിസ്ഥാനിലെ ഒരു ഗോത്രവർഗ്ഗസമ്മേളന ത്തിൽ പാക്കിസ്ഥാൻ രാഷ്ട്രപതി സുൾഫിക്കർ അലി ഭൂട്ടോ പറഞ്ഞത്, ഹൈദരാബാദിനും ഗുജറാത്തിലെ ജുനാഗഡിനും പകരമായി സർദാർ പട്ടേൽ പാക്കിസ്ഥാന് കാശ്മീർ നൽകാൻ തയ്യറായിരുന്നു എന്നാണ് .( പേജ് 199)

ഇന്ത്യയുടെ മുൻ ആഭ്യന്തരസെക്രട്ടറിയും സർദാർ പട്ടേലിന്റെ വലംകയ്യുമായിരുന്ന വി.പി.മേനോൻ തന്റെ " Integration of the Indian State എന്ന പുസ്തകത്തിലും പറയുന്നത് സർദാർ പട്ടേൽ കാശ്മീർ പാക്കിസ്ഥാന് നൽകാൻ തയ്യറായിരുന്നു എന്നാണ്. മേനോൻ വിവരിക്കുന്നു. 1947 ജൂൺ 3 ന് ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് പാക്കി സ്ഥാനിലോ ഇന്ത്യയിലോ ലയിക്കാനുള്ള അവകാശം നൽകപ്പെടുകയായിരുന്നു..

publive-image

കാശ്മീർ മുസ്‌ലിം ഭൂരിപക്ഷ മേഖലയായിരുന്നെങ്കിലും അവിടുത്തെ രാജാവ് ഹിന്ദുവായ ഹരിസിംഗ് ആയിരുന്നു. മൗണ്ട് ബാറ്റൺ ഹരിസിംഗിനെ നേരിട്ടുപോയിക്കാണുകയും 4 ദിവസം അദ്ദേഹവുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. കാശ്മീർ പാക്കിസ്ഥാന് വിട്ടുനൽകുന്നതിൽ എതിർപ്പില്ലെന്ന സർദാർ പട്ടേലിന്റെ തീരുമാനം അദ്ദേഹം ഹരിസിംഗിനെ ധരിപ്പിക്കുകയുമുണ്ടായി ( പേജ് 394 , Integration of the Indian State - V.P Menon )

ഇക്കാര്യങ്ങളെല്ലാം രാജ്‌മോഹൻ ഗാന്ധി എഴുതിയ സർദാർ പട്ടേലിന്റെ ആത്മകഥയായ Patel, A Life ലും കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. അന്നത്തെ രാജ്യരക്ഷാമന്ത്രി ബൽദേവ് സിംഗിന് പട്ടേൽ എഴുതിയ കത്തിൽ,കാശ്മീർ മറ്റൊരു രാജ്യത്തിന്റെ അധീനത്വം അംഗീകരിക്കുകയാണെങ്കിൽ നമുക്ക് അതിൽ ഒരു വിരോധവുമില്ല എന്നാണത്രേ രേഖപ്പെടുത്തിയിരുന്നത്.

1947 സെപറ്റംബർ 13 വരെ സർദാർ പട്ടേലിന്റെ നിലപാട് ഇതുതന്നെയായിരുന്നു. എന്നാൽ....അതിനുശേഷം ജുനാഗഡ് പാക്കിസ്ഥാനിൽ ലയിക്കാനുള്ള ജുനാഗഡ് നവാബിന്റെ തീരുമാനം പാക്കിസ്ഥാൻ അംഗീകരിച്ച തോടെയാണ് പട്ടേലിന് മനം മാറ്റം വന്നത്. പാക്കിസ്ഥാന്റെ ഏകപക്ഷീയമായ തീരുമാനം സർദാറിനെ രോഷാകുലനാക്കിയിരുന്നു എന്ന് വ്യക്തം.

രാജ്‌മോഹൻ ഗാന്ധി തുടർന്നെഴുതുന്നു.. 1947 ഒക്ടോബർ 26 ന് ജവഹർലാൽ നെഹ്രുവിന്റെ വസതിയിൽ നടന്ന മീറ്ററിംഗിൽ കാശ്മീർ ദീവാൻ മേഹർ ചന്ദ് മഹാജൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടുകയും സർദാർ പട്ടേൽ അതംഗീകരിക്കുകയുമായിരുന്നു എന്നാണ് ( പേജ് 439 Patel, A Life )

കാശ്മീരിലെ രാജാവ് ഹരി സിംഗും കാശ്മീരിലെ പ്രമുഖ നേതാവായിരുന്ന ഷേഖ് അബ്ദുള്ളയും ജവഹർലാൽ നെഹ്രുവിന്റെ മിത്രങ്ങളായിരുന്നതും സർദാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ തുണയായി.

അക്കാലത്തെ മാറിമാറിവന്ന സാഹചര്യങ്ങൾക്കനുസരിച്ചാണ് നേതാക്കളുടെ തീരുമാനങ്ങളും മാറിമറി ഞ്ഞുവന്നത്. ഇതിൽ രാജ്യസ്നേഹത്തിനായിരുന്നു സർദാർ പട്ടേലും ജവഹർലാൽ നെഹ്രുവും മുൻ‌തൂക്കം നൽകിയിരുന്നതെന്ന കാര്യത്തിൽ തർക്കമില്ല.

Advertisment