30
Wednesday November 2022
Current Politics

ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും… ‘താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടി’; ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍

പൊളിറ്റിക്കല്‍ ഡസ്ക്
Friday, November 25, 2022

തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍. താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാർട്ടിക്ക് അകത്തു നിന്നാണ്. തന്‍റെ പ്രവര്‍ത്തനം പാർട്ടി അംഗങ്ങൾക്ക് വേണ്ടിയാണെന്നും ഒരു പ്രശ്നവുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തരൂരർ സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് തരൂർ ഉറപ്പ് നൽകി.

പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്നും പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. തരൂരിന്‍റെ മലബാർ പര്യടനത്തെ കുറിച്ചും അതിന്മേലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ശശി തരൂരിന്‍റെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ ഒരുങ്ങുകയാണ് പ്രൊഫഷണൽ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ  എന്നതും ശ്രദ്ധേയമാണ്.

More News

ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […]

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം. ‘അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക’. എന്നാണ് കേരള പൊലീസ് കുറിച്ചത്.

പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ. നിലവിലുള്ള കൃഷിഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ. കണ്ണാടി ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ബിനുമോൾ. ലാഭം നോക്കാതെ പാരമ്പര്യസ്വത്ത് എന്ന നിലക്കാണ് കർഷകർ കൃഷിയെ കാണുന്നത്. കൃഷി വ്യവസായ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കൃഷി സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കെ. ബിനുമോൾ പറഞ്ഞു. […]

സിനിമകള്‍ വിജയം നേടിയാല്‍ നിര്‍മ്മാതാക്കള്‍ ആഢംബര വാഹനങ്ങള്‍ സംവിധായകന് സമ്മാനമായി നല്‍കുന്ന രീതിയുണ്ട്. ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിര്‍മാതാവൊരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്. പണത്തോടുള്ള ആര്‍ത്തി കാരണമായിരുന്നില്ല അത് അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും […]

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബര്‍ 1) തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും […]

പത്തനംതിട്ട: ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

ആലപ്പുഴ: എസ്എൻഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി […]

പെരിന്തല്‍മണ്ണ: ശനി, ഞായർ ദിവസങ്ങളിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടന്ന എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. 2021- 2022 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് വായനയും ചർച്ചയും നടന്നു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് […]

error: Content is protected !!